Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Listin Stephen

അ​വ​റാ​ച്ച​നും പി​ള്ളേ​രും നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും

ചി​രി​യും ചി​ന്ത​യും ലേ​ശം കൗ​തു​ക​വു​മാ​യി ബി​ജു​മേ​നോ​ൻ ചി​ത്രം ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ ത​മ്പി ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. അ​വ​റാ​ച്ച​നും മ​ക്ക​ളും അ​വ​രു​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും ഇ​ഴ​ചേ​രു​ന്ന ന​ർ​മ്മ​ത്തി​ൽ ചാ​ലി​ച്ച ര​സ​ക​ര​മാ​യ ഫാ​മി​ലി ഡ്രാ​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജോ​സ​ഫ് വി​ജീ​ഷും ത​മ്പി​യും ചേ​ർ​ന്നാ​ണ്.

കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് തി​യ​റ്റ​റി​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ വീ​ണ്ടും ഒ​രു ബി​ജു മേ​നോ​ൻ ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സ്.

ബി​ജു​മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ‍​ന്‍റ​ണി, ഗ്രേ​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വി​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ഹ നി​ർ​മ്മാ​ണം: ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് : സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി ​തോ​മ​സ്, ഡി ​ഓ പി: ​സ​ജി​ത് പു​രു​ഷ​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സം​ഗീ​ത​സം​വി​ധാ​നം: സ​ന​ൽ ദേ​വ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ : അ​ഖി​ൽ യെ​ശോ​ധ​ര​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: അ​ജി കു​റ്റി​യാ​നി, വ​സ്ത്രാ​ല​ങ്കാ​രം: സ്റ്റെ​ഫി സേ​വ്യ​ർ, മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ : ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, സൗ​ണ്ട് മി​ക്സി​ങ് : വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ജി​ബി​ൻ ജോ​ൺ, ഫ​സ്റ്റ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ഓ​സ്റ്റി​ൻ എ​ബ്ര​ഹാം, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് : ബ​ബി​ൻ ബാ​ബു, സ്റ്റി​ൽ​സ് : ബി​ജി​ത് ധ​ർ​മ​ടം, മാ​ർ​ക്ക​റ്റിം​ഗ് : സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, അ​ഡ്വെ​ർ​ടൈ​സിം​ഗ് : ബ്രിം​ഗ് ഫോ​ർ​ത്ത്, വി ​എ​ഫ് എ​ക്സ് : പ്രോ​മി​സ് സ്റ്റു​ഡി​യോ​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ : ടെ​ൻ പോ​യി​ന്‍റ്, പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Movies

ഇ​ന്ന് കു​റ​ച്ച് മാ​ന്യ​ത കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു; ത​ന്നെ ട്രോ​ളി​യ ലി​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന പ്ര​തിഛാ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ ന​ട​ന്ന ര​സ​ക​ര​മാ​യ ഒ​രു വാ​ക്പോ​രാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ട്രോ​ളാ​യി വ​രു​ന്ന​ത്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ ട്രോ​ളി അ​ത് സ്വ​യം ചോ​ദി​ച്ചു വാ​ങ്ങി​യ ലി​സ്റ്റി​ൻ എ​ന്ന രീ​തി​യി​ലാ​ണ് ട്രോ​ളു​ക​ൾ വ​രു​ന്ന​ത്.

സി​നി​മാ മേ​ഖ​ല​യി​ലെ വി​ല​ക്ക് പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ച ലി​സ്റ്റി​ന്‍റെ വാ​ക്കു​ക​ളാ​ണ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ ചൊ​ടി​പ്പി​ച്ച​ത്.

‘‘സാ​ധാ​ര​ണ സം​വി​ധാ​യ​ക​ർ​ക്ക് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ര്യം മാ​ത്രം ഫോ​ക്ക​സ് ചെ​യ്താ​ൽ മ​തി. പ​ക്ഷേ ഉ​ണ്ണി​യേ​ട്ട​നെ സം​ബ​ന്ധി​ച്ച് പ​ല പ​ല ആ​ളു​ക​ളെ ബാ​ൻ ചെ​യ്യു​ന്ന​തി​ന് ഇ​ട​യ്ക്ക് വേ​ണം ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ. ഒ​രു​പാ​ട് ടാ​സ്കു​ക​ൾ ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് ഉ​ണ്ണി​യേ​ട്ട​ൻ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്.’’ ഇ​താ​യി​രു​ന്നു ലി​സ്റ്റി​ന്‍റെ വാ​ക്കു​ക​ൾ.

സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തി​രു​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​യും സി​നി​മാ മേ​ഖ​ല​യി​ലെ വി​വാ​ദ​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ലി​സ്റ്റി​ന്‍റെ ഈ ​പ​രാ​മ​ർ​ശം.

ലി​സ്റ്റി​ന്‍റെ പ്ര​സം​ഗ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ മൈ​ക്കി​ന് മു​ന്നി​ലെ​ത്തി​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ‘‘ഇ​ന്ന് ഇ​ത്തി​രി മാ​ന്യ​ത കാ​ണി​ക്ക​ണ​മെ​ന്ന് ഞാ​ൻ ലി​സ്റ്റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷേ എ​ത്ര നി​യ​ന്ത്രി​ച്ചാ​ലും ഉ​ള്ളി​ലു​ള്ള​ത് പു​റ​ത്തു വ​രു​ന്ന​തു​കൊ​ണ്ട് ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല.’’ 

ലി​സ്റ്റി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യെ​ക്കു​റി​ച്ചു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഈ ​മ​റു​പ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ‘ചോ​ദി​ച്ചു വാ​ങ്ങി​യ ട്രോ​ൾ’ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. 

Movies

ചാ​പ്പ കു​രി​ശി​ൽ ഫ​ഹ​ദി​ന് ന​ൽ​കി​യ​ത് ഒ​രു ല​ക്ഷം, ഇ​ന്ന് 10 കോ​ടി കൊ​ടു​ത്താ​ലും കി​ട്ടി​ല്ല; ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ

ചാ​പ്പാ കു​രി​ശ് എ​ന്ന സി​നി​മ​യി​ൽ ഫ​ഹ​ദി​ന് ന​ൽ​കി​യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. അ​ന്ന് ഫ​ഹ​ദി​ന് പ്ര​തി​ഫ​ല​മാ​യി ന​ൽ​കി​യ തു​ക ഒ​രു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് പ​ത്ത് കോ​ടി കൊ​ടു​ത്താ​ലും ഫ​ഹ​ദി​നെ കി​ട്ടി​ല്ലെ​ന്നും ലി​സ്റ്റി​ൻ പ​റ​ഞ്ഞു.

സൗ​ത്ത് ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ഡ​മി​യു​ടെ കോ​ൺ​വോ​ക്കേ​ഷ​ൻ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ലി​സ്റ്റി​ൻ. ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു ഫ​ഹ​ദ്.

‘ഈ ​ച​ട​ങ്ങി​ന്‍റെ കാ​ര്യം വ​ന്ന​പ്പോ​ൾ ഞാ​ൻ ഫ​ഹ​ദി​നോ​ട് വ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. ചാ​പ്പാ കു​രി​ശി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷം എ​നി​ക്കും ഫ​ഹ​ദി​നും ഒ​ന്നി​ച്ചൊ​രു സി​നി​മ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഞാ​നി​പ്പോ​ഴും ഓ​ർ​ക്കു​ക​യാ​ണ്, 2011ൽ ​ആ സി​നി​മ ചെ​യ്യു​മ്പോ​ൾ ആ​ദ്യം ശ​മ്പ​ളം കൊ​ടു​ത്തി​ല്ല.

സി​നി​മ തീ​ർ​ന്ന​തി​നു ശേ​ഷ​മാ​ണ് പ്ര​തി​ഫ​ലം കൊ​ടു​ത്ത​ത്. ലി​സ്റ്റി​ന് എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ ത​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ഫ​ഹ​ദ് പ​റ​ഞ്ഞ​ത്. എ​ത്ര​യാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ എ​നി​ക്കു കാ​ര്യം ഈ​സി​യാ​കു​മെ​ന്ന് ഞാ​നും പ​റ​ഞ്ഞു.

അ​പ്പോ​ൾ ഫ​ഹ​ദ് എ​ന്നോ​ടു പ​റ​ഞ്ഞു, ‘ടൂ​ർ​ണ​മെ​ന്‍റ്’ ചെ​യ്ത​ത് 65000 രൂ​പ​യ്ക്കാ​യി​രു​ന്നു എ​ന്ന്. ഒ​രു ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത് ഫ​ഹ​ദ് ആ​യി​രു​ന്നു. ഫു​ൾ എ​ന​ർ​ജി​യി​ൽ സി​നി​മ​യു​ടെ ഡ​യ​റ​ക്ട​ർ ആ​യി, എ​ഴു​ത്തു​കാ​ര​നാ​യി, ന​ട​നാ​യി അ​ങ്ങ​നെ എ​ല്ലാ രീ​തി​യി​ലും ഫ​ഹ​ദ് ആ ​സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു.

അ​ന്ന് ഞാ​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് ശ​മ്പ​ളം കൊ​ടു​ത്ത​ത് ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. ആ ​ഫ​ഹ​ദ് ഇ​ന്ന് എ​വി​ടെ​യോ എ​ത്തി നി​ൽ​ക്കു​ന്നു. ഇ​ന്ന് ഫ​ഹ​ദി​നെ അ​ഞ്ചോ പ​ത്തോ കോ​ടി രൂ​പ കൊ​ടു​ത്താ​ൽ കി​ട്ടി​ല്ല. അ​താ​ണ് സി​നി​മ എ​ന്നു പ​റ​യു​ന്ന മാ​ജി​ക്.

കൈ​യെ​ത്തും ദൂ​ര​ത്ത് എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്ന് ഒ​രു ഗ്യാ​പ് എ​ടു​ത്ത്, ടൂ​ർ​ണ​മെ​ന്‍റ് ചെ​യ്ത്, കേ​ര​ള ക​ഫെ​യും ചെ​യ്താ​ണ് ചാ​പ്പാ കു​രി​ശി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ഴും ത​ന്‍റെ മി​ക​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​യി ഫ​ഹ​ദ് ചാ​പ്പാ കു​രി​ശാ​ണ് പ​റ​ഞ്ഞ​ത്.

അ​ത് ഞാ​ൻ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്തു വ​ച്ചി​ട്ടു​ണ്ട്. ആ ​ഫ​ഹ​ദ് പാ​ൻ ഇ​ന്ത്യ​ൻ ലെ​വ​ലി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ ഭാ​ഷ​യി​ലും വേ​ണ്ട ആ​ർ​ട്ടി​സ്റ്റാ​യി അ​ദ്ദേ​ഹം മാ​റി. ഫാ​സി​ൽ എ​ന്ന വ​ലി​യ സം​വി​ധാ​യ​ക​ന്‍റെ മ​ക​നാ​യി സി​നി​മ​യി​ലെ​ത്തി​യ സ​മ​യ​ത്ത് ഉ​ദ്ദേ​ശി​ച്ച റി​സ​ൾ​ട്ട് കി​ട്ടി​യി​ല്ല.

അ​ങ്ങ​നെ വ​ന്ന​പ്പോ​ൾ സ്കൂ​ളി​ലൊ​ക്കെ ലീ​വ് എ​ടു​ക്കു​ന്ന പോ​ലെ ചെ​റി​യൊ​രു ലീ​വ് എ​ടു​ത്ത് തി​രി​ച്ചു വ​ന്ന​പ്പോ​ൾ ഫ​ഹ​ദി​നെ പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി. അ​താ​ണ് ആ​ത്മ​സ​മ​ർ​പ്പ​ണം, അ​ഭി​ന​യ​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണം! അ​തെ​ല്ലാം സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന ആ​ളു​ക​ൾ ക​ണ്ടു പ​ഠി​ക്കേ​ണ്ട കാ​ര്യ​മാ​ണ്.’’

ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ വാ​ക്കു​ക​ൾ വ​ലി​യ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഫ​ഹ​ദ് ഫാ​സി​ലും വേ​ദി​യി​ലെ​ത്തി. ഈ ​ച​ട​ങ്ങി​ലേ​ക്ക് ലി​സ്റ്റി​ൻ വി​ളി​ച്ച​പ്പോ​ൾ വ​രാ​നു​ള്ള കാ​ര​ണ​വും താ​രം തു​റ​ന്നു പ​റ​ഞ്ഞു.

‘ചാ​പ്പാ കു​രി​ശി​ൽ എ​ന്നെ കാ​സ്റ്റ് ചെ​യ്യേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും കാ​സ്റ്റ് ചെ​യ്ത​ത് ലി​സ്റ്റി​നാ​ണ്. അ​താ​ണ് വി​ളി​ച്ച​പ്പോ​ൾ ഞാ​നോ​ടി വ​ന്ന​ത്. എ​ല്ലാ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കും ഒ​രു സ​ത്യ​സ​ന്ധ​ത ഉ​ണ്ട്. ആ ​സ​ത്യ​സ​ന്ധ​ത​യോ​ടെ വേ​ണം അ​തി​നെ സ​മീ​പി​ക്കാ​ൻ. എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ. ഇ​വി​ടെ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രോ​ട് ഒ​രു വാ​ക്ക്. യാ​ത്ര തു​ട​ങ്ങി​യി​ട്ടേ ഉ​ള്ളൂ. ഏ​തെ​ങ്കി​ലും ഒ​രു പോ​യി​ന്‍റി​ൽ ന​മ്മ​ൾ കൂ​ട്ടി​മു​ട്ടും. കൂ​ട്ടി​മു​ട്ട​ട്ടെ,’ ഫ​ഹ​ദ് പ​റ​ഞ്ഞു.

Movies

"അ​ന്ന് മ​മ്മൂ​ട്ടി വി​ളി​ച്ച​ന്വേ​ഷി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​മെ​ന്ന് പ​റ​ഞ്ഞ സാ​ന്ദ്ര' ഇ​പ്പോ​ൾ? വീ​ഡി​യോ​യു​മാ​യി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ

തു​റ​ന്ന​പോ​രി​ലേ​യ്ക്ക് നേ​രി​ട്ടി​റ​ങ്ങി നി​ർ​മാ​താ​ക്ക​ളാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും സാ​ന്ദ്ര തോ​മ​സും. സാ​ന്ദ്ര അ​സു​ഖം ബാ​ധി​ച്ച് കി​ട​ന്ന​പ്പോ​ൾ സു​ഖ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച മ​മ്മൂ​ട്ടി​യോ​ടും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലെ മു​ഴു​വ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സി​നോ​ടും ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സാ​ന്ദ്ര​യു​ടെ ഒ​രു പ​ഴ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ലി​സ്റ്റി​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലെ എ​ല്ലാ​വ​രും വി​ളി​ച്ച് കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്ന് സാ​ന്ദ്ര വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​താ​ണ് ലി​സ്റ്റി​ൻ ത​ന്‍റെ ആ‍​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

"അ​സു​ഖ ബാ​ധി​ത​യാ​യി കി​ട​ന്ന​പ്പോ​ൾ മ​മ്മൂ​ക്കെ​യ​പ്പോ​ലു​ള്ള​വ​ർ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത് വ​ലി​യ സ​ന്തോ​ഷ​മു​ണ്ടാ​ക്കി. സി​നി​മ​യി​ലു​ള്ള​വ​രും വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു. എ​ടു​ത്ത് പ​റ​യേ​ണ്ട കാ​ര്യം, ഒ​രാ​ഴ്ച ഐ​സി​യു​വി​ൽ കി​ട​ന്നി​ട്ടും സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ഘോ​ര ഘോ​രം പ്ര​സം​ഗി​ക്കു​ന്ന ഡ​ബ്ല്യു​സി​സി​യോ ഒ​രു സ്ത്രീ​യോ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലു​ള്ള എ​ല്ലാ പ്രൊ​ഡ്യൂ​സേ​ഴ്സും വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു.'- ഇ​താ​ണ് സാ​ന്ദ്ര വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

അ​തി​നി​ടെ, സാ​ന്ദ്ര തോ​മ​സി​നെ​തി​രെ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സ് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം സ​ബ് കോ​ട​തി മു​ൻ​പാ​കെ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ര​ണ്ട് കോ​ടി രൂ​പ​ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ മ​റ്റൊ​രു അ​പ​കീ​ർ​ത്തി കേ​സി​ൽ സാ​ന്ദ്ര തോ​മ​സി​നു കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് നി​ല​വി​ല്‍ മൂ​ന്ന് കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലാ​യി ലി​സ്റ്റി​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Movies

ലി​സ്റ്റി​ൻ സ്റ്റീ​ഫ​നെ​തി​രാ​യ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; സാ​ന്ദ്രാ തോ​മ​സി​ന് സ​മ​ൻ​സ്

ന​ടി​യും നി​ർ​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സി​നെ​തി​രെ നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സ് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം സ​ബ് കോ​ട​തി മു​ൻ​പാ​കെ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ര​ണ്ട് കോ​ടി രൂ​പ​ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ മ​റ്റൊ​രു അ​പ​കീ​ർ​ത്തി കേ​സി​ൽ സാ​ന്ദ്ര തോ​മ​സി​നു കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. അ​ഡ്വ​ക്കേ​റ്റ് മു​ഹ​മ്മ​ദ്‌ സി​യാ​ദ് വ​ഴി​യാ​ണ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് നി​ല​വി​ല്‍ മൂ​ന്ന് കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലാ​യി ലി​സ്റ്റി​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ത​നി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ കൊ​ടു​ത്ത ര​ണ്ട് പ​രാ​തി​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് എ​റ​ണാ​കു​ളം സ​ബ്‌​കോ​ട​തി​യി​ല്‍ ലി​സ്റ്റി​ന്‍ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

ര​ണ്ട് കോ​ടി​രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഈ ​കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി സ​മ​ന്‍​സി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.‌

Latest News

Corehub Up